രണ്ട് മണിക്കൂർ കൊണ്ട് ഒരു സിനിമ
കൊച്ചി: നിഷാദ് ഹസൻ എന്ന യുവ സംവിധായകൻ സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളത്എന്ന ചിത്രം വെറും രണ്ട് മണിക്കൂർ കൊണ്ടാണ് ചിത്രീകരിച്ചത്. എട്ട് കിലോ ഭാരം വരുന്ന റെഡ് വെപ്പണ്‍ കാമറയുമായി ഓടിനടന്ന്, ഏഴ് പാട്ട്, മൂന്നു ഫ്ളാഷ് ബാക്ക് സീൻ, മൂന്നു ഫൈറ്റ് സീൻ എന്നിവയാണ് പവി കെ. പവൻ എന്ന ക്യാമറമാനും, നിഷാദ് ഹസനും ചേർന്നുള്ള ഒരു പറ്റം ചെറുപ്പക്കാർ ചിത്രീകരിച്ചത്. വട്ടം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിച്ച ചിത്രം ഉടൻ തിയേറ്ററിലെത്തും.
ദിനുമോഹൻ, സൈക്കോ, നിഷാദ് ഹസൻ എന്നിവരുടെ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ, മനു മോഹൻ, സൈക്കോ എന്നിവർ സംഗീതം പകരുന്നു. ഉമേഷ് ഉദയകുമാർ, നിഷാദ് ഹസ്സൻ, സാന്ദ്രാ ജോണ്‍സൺ, യാമി സോന, ജോബി നെടുമറ്റത്തിൽ, ജെക്കു ജേക്കബ്, അസി മൊയ്ദു, ജിതേഷ് ജിത്തു, ഷാമിൻ ബഷീർ, ത്രയംന്പക് രണദിവേ, മെൽവിൻ എന്നിവരോടൊപ്പം അറുപതോളം താരങ്ങൾ അഭിനയിക്കുന്നു.

