സ്ത്രീ വിരുദ്ധ പരാമർശം; പാണ്ധ്യ, രാഹുൽ എന്നിവർക്കെതിരേ കേസ്

ന്യൂഡൽഹി: സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ധ്യ, കെ.എൽ രാഹുൽ അവതാരകൻ കരൺ ജോഹർ എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ജോധ്പുർ പോലീസ് േസ്റ്റഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവർക്കും എതിരായ സസ്പെൻഷൻ ബി.സി.സി.ഐ പിൻലിച്ചതിന് പിന്നാലെയാണ് താരങ്ങൾക്ക് തിരിച്ചടിയായി കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പരിപാടി അവതരിപ്പിച്ച സംവിധായകൻ കരൺ ജോഹറിനെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.