സൗദിയിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ‍


മലയാളിയെ ജിസാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രണ്ടു മാസം മുന്പ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം വർക്കല ചാലുവിള പുതുവൽ പുത്തൻവീട്ടിൽ രാജൻ −ലത ദന്പതികളുടെ മകൻ മഹേഷ് (22) ആണ് മരിച്ചത്.

ജിസാൻ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ അൽറ്യാന് സമീപം ഖാമിലയിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജിസാൻ പ്രിൻസ് നാസർ ബിൻ മുഹമ്മദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

Most Viewed