ഡിജിറ്റൽ ഇന്ത്യ; ഇന്റർ‍നെറ്റ് സ്പീഡിൽ ഇന്ത്യ ആദ്യ നൂറിൽ പോലുമില്ല


ന്യുഡൽഹി: മോദി സർ‍ക്കാർ‍ ഒരുക്കിയ ഡിജിറ്റൽ ഇന്ത്യ പദ്ധതി പൊളിയുന്നു. ഡിജിറ്റൽ ഇന്ത്യയ്ക്ക് ഏറ്റവും അടിസ്ഥാനമായി ഒരുക്കേണ്ട ഇന്റർ‍നെറ്റ് ലഭ്യതയിൽ‍ ഇന്ത്യ ആദ്യ നൂറിൽ‍ പോലുമില്ലെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സർവ്വെകൾ പ്രകാരം ഇന്റർ‍നെറ്റ് വേഗത്തിൽ ഇന്ത്യ 109ാം സ്ഥാനത്താണ്. 

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് ആവശ്യമായ രീതിയിലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാകാത്തതാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്. ഏറ്റവും അടിസ്ഥാന സംവിധാനയമായ ഇന്റർ‍നെറ്റിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരം‍. 018 ഡിസംബർ‍ അവസാനത്തിലെ കണക്കുകൾ‍ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർ‍നെറ്റ് വേഗം ഡൗൺ‍ലോഡ് 25.08 എംബിപിഎസും അപ്‌ലോഡ് 9.7 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺ‍ലോഡ് 54.33 എംബിപിഎസും അപ്‌ലോഡ് 26.80 എംബിപിഎസുമാണ്.

109ാം സ്ഥാനത്തുള്ള ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺ‍ലോഡ് 10.06 എംബിപിഎസും അപ്‌ലോഡ് 3.90 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ‍ ഇന്ത്യ 64ാം സ്ഥാനത്താണ്. സെക്കൻഡിൽ 72.77 എംബി ഡൗൺ‍ലോഡിങ് സ്പീഡുമായി ഐസ്ലാൻഡാൺ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. നോർവ്വേ (65.88 എംബി), കാനഡ (63.06 എംബി), സിംഗപ്പൂർ(60.95 എംബി), ഖത്തർ 59.57 എംബി എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാർ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed