കുവൈത്തിൽ കുട്ടികൾക്ക് മാത്രമായി ആശുപത്രി വരുന്നു

കുവൈത്തിൽ കുട്ടികൾക്ക് മാത്രമായി പ്രത്യേക ആശുപത്രി വരുന്നു. സബാഹ് ആരോഗ്യ മേഖലയിൽ 792 പേരെ കിടത്തി ചികിത്സിക്കാൻ കഴുയുന്ന ആധുനിക സൗകര്യങ്ങളുള്ള പീഡിയാട്രിക് ഹോസ്പിറ്റൽ പണിയാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നാല് വർഷത്തിനുളളിൽ ആശുപത്രി പ്രവർത്തനസജ്ജമാകും.
കുട്ടികളുടെ എല്ലാ രോഗ ചികിത്സകളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പീഡിയാട്രിക് ഹോസ്പിറ്റൽ നിർമ്മിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെയുള്ള ലാബുകൾ, ഡിസ്‌പെൻസറികൾ, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ, ഓപറേഷൻ തിയറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ആശുപത്രി 2023ൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും പീഡിയാഡ്രിക് വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് മാത്രമായി രാജ്യത്ത് പ്രത്യേക ആശുപത്രിയില്ല.