മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് എംഎല്‍എമാരുടെ പട്ടിക കൈമാറി
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. എംഎല്‍എമാരുടെ പട്ടിക കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് കൈമാറി. എന്നാണ് ലഭിക്കുന്ന വിവരം. 144 സീറ്റ് നേടിയ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം എന്ന് ബിഎസ്പിയും എസ്പിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അവകാശവാദം ഉന്നയിച്ച് കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഇന്നലെ തന്നെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്തിമഫലം വന്നതിനുശേഷം പരിഗണിക്കാം എന്നായിരുന്നു ഗവര്‍ണര്‍ അറിയിച്ചത്.