മുന്‍ കേന്ദ്രമന്ത്രി ജാഫര്‍ ഷെരീഫ് അന്തരിച്ചു

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ. ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. 1991-95 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടക സ്വദേശിയായ ജാഫര്‍ ഷെരീഫ് നിജലിംഗപ്പയടെ അനുയായിയായി ആണ് രാഷ്ട്രീയത്തില്‍ എത്തിയത്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി വിഭാഗത്തിനൊപ്പം നിന്നു. എംപി ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.