ശബരിമല സ്ത്രീ പ്രവേശനം; സുപ്രിംകോടതി വിധിക്കെതിരെ മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും പള്ളികളിയേയും ഗുരുദ്വാരകളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതി ഇടപെടുമോയെന്ന് കട്ജു ചോദിച്ചു.
തുല്യതയ്ക്കും മതവിശ്വാസത്തിനുമുള്ള ഭരണഘടനാ അവകാശങ്ങളെ ഒരുമിച്ചു കാണണമെന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്നും കട്ജു പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടന ബഞ്ച് വിധിയെ നിശിതമായി വിമര്‍ശിച്ചു ട്വിറ്ററിലാണ് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രതികരണം.
മറ്റു രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും പള്ളികളിയേയും ഗുരുദ്വാരകളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതി ഇടപെടുമോ? സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കോടതി മാറ്റുമോ? ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ല. ശബരിമല വിധി പുനഃപരിശോധിക്കാന്‍ ഏഴംഗ ബഞ്ച് രൂപീകരിക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് മുന്നിലുള്ള ഒരു വഴി. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ മുസഌം പള്ളികളിലും ശബരിമല വിധി നടപ്പാക്കണം.
മുസ്‌ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് പേരിനാണ്. സ്ത്രീക്കും പുരുഷനും ഒരു പോലെ എല്ലായിടത്തും പ്രവേശനം ഉറപ്പാക്കുക എന്നതാണ് ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉള്ള രണ്ടാമത്തെ വഴിയെന്ന് കട്ജു അഭിപ്രായപ്പെട്ടു.