ജാ­ർ‍­ഖണ്ധിൽ‍ അഞ്ച് സാ­മൂ­ഹ്യ പ്രവർ‍­ത്തകരെ­ കൂ­ട്ടബലാ­ത്സംഗം ചെ­യ്തു­


റാഞ്ചി : ജാ­ർ‍­ഖണ്ധി­ലെ­ ആദി­വാ­സി­ മേ­ഖലയിൽ‍ ബോ­ധവൽ­ക്കരണ ക്യാ­ന്പയിൻ സംഘടി­പ്പി­ച്ച അഞ്ച് സാ­മൂ­ഹ്യ പ്രവർ‍­ത്തകരെ­ തട്ടി­ക്കൊ­ണ്ടു­ പോ­യി­ കൂ­ട്ടബലാ­ത്സംഗം ചെ­യ്തു­. 

വനി­താ­ സംഘത്തി­നൊ­പ്പം ഉണ്ടാ­യി­രു­ന്ന പു­രു­ഷന്‍മാ­രെ­ മർദ്‍­ദി­ച്ച് അവശരാ­ക്കി­യ ശേ­ഷമാണ് ഇവരെ­ തട്ടി­ക്കൊ­ണ്ടു­പോ­യത്. തോ­ക്കിൻ‍ മു­നയിൽ‍ നി­ർ‍­ത്തി­യാ­യി­രു­ന്നു­ കൂ­ട്ടബലാ­ത്സംഗം. അക്രമി­കൾ‍ ബലാ­ത്സംഗത്തി­ന്‍റെ­ ദൃ­ശ്യങ്ങൾ‍ പകർ‍­ത്തി­യി­ട്ടു­ണ്ടെ­ന്നും പരാ­തി­പ്പെ­ട്ടാൽ‍ ഇവ ഇന്‍റർ‍­നെ­റ്റിൽ‍ പ്രചരി­പ്പി­ക്കു­മെ­ന്ന് ഭീ­ഷണി­പ്പെ­ടു­ത്തി­യതാ­യും പരാ­തി­ക്കാർ‍ പോ­ലീ­സിന് മൊ­ഴി­ നൽ‍­കി­. റാ­ഞ്ചി­യിൽ‍ നി­ന്നും 50 കി­ലോ­മീ­റ്റർ‍ അകലെ­യു­ള്ള കു­ന്തി­ ജി­ല്ലയി­ലാണ് സംഭവം.

പ്രദേ­ശത്തെ­ ക്രി­സ്റ്റ്യൻ മി­ഷണറി­യു­ടെ­ സഹാ­യത്തി­ലാണ് പതി­നൊ­ന്ന്­ പേ­രടങ്ങു­ന്ന സംഘം ആദി­വാ­സി­ മേ­ഖലയി­ലെ­ ജനങ്ങളെ­ ബോ­ധവൽക്കരി­ക്കു­ന്നത്. മനു­ഷ്യക്കടു­ത്തു­മാ­യി­ ബന്ധപ്പെ­ട്ട് ഒരു­ തെ­രു­വ് ­നാ­ടകം അവതരി­പ്പി­ക്കാ­നാണ് ഇവർ‍ ഇവിടെ എത്തി­യത്. നാ­ടകം അവതരി­പ്പി­ക്കു­ന്നതി­നി­ടയിൽ‍ തോ­ക്ക് ധാ­രി­കളാ­യ സംഘം ബൈ­ക്കിൽ‍ എത്തി­ച്ചേ­രു­കയാ­യി­രു­ന്നു­. തട്ടി­ക്കൊ­ണ്ടു­പോ­യ സ്ത്രീ­കളെ­ മൂ­ന്ന് മണി­ക്കൂ­റി­ന് ­ശേ­ഷമാണ് അക്രമകാ­രി­കൾ‍ കാ­ട്ടിൽ‍ നി­ന്നും പു­റത്തു­ കടക്കാൻ അനു­വദി­ച്ചത്. ഇവരു­ടെ­ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന രണ്ട് കന്യാ­സ്ത്രീ­കളെ­ ഉപദ്രവി­ക്കാ­തെ­ വി­ട്ടു­.

സംഭവവു­മാ­യി­ ബന്ധപ്പെ­ട്ട് ഒന്പത്­ പേ­രെ­ പോ­ലീസ് കസ്റ്റഡി­യി­ലെ­ടു­ത്തി­ട്ടു­ണ്ട്. അന്വേ­ഷണത്തി­നാ­യി­ മൂ­ന്ന്­ ടീ­മു­കൾ‍­ക്ക് രൂ­പം നൽ‍­കി­യതാ­യി­ പോ­ലീസ് അറി­യി­ച്ചു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed