മോദി സർക്കാർ പരാജയമാണെന്ന് അണ്ണാഹസാരെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സർക്കാരും കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സാമൂഹ്യപ്രവർത്തകൻ അണ്ണാഹസാരെ. ലോക്പാൽ നടപ്പാക്കുന്ന കാര്യത്തിലും അദ്ദേഹം വാഗ്ദാന ലംഘനം നടത്തിയെന്നും ഹസാരെ ചൂണ്ടിക്കാട്ടി.
കർഷകരുടെ പ്രശനങ്ങളും ലോക്പാൽ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും ഉയർത്തിക്കാട്ടി മാർച്ച് 23 മുതൽ സത്യാഗ്രഹം ആരംഭിക്കുമെന്നും കർഷക പോരട്ടങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി 21 തവണ താൻ കത്തെഴുതിയെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചിട്ടില്ലെന്നും ഹസാരെ കൂട്ടിച്ചേർത്തു.

