കടൽ വെള്ളം ശുദ്ധീകരിച്ച് കുടിക്കാൻ യോഗ്യമാക്കുന്ന പദ്ധതി തുടങ്ങുമെന്ന് ഗഡ്കരി
ഭോപ്പാൽ: കടൽ വെള്ളം ശുദ്ധീകരിച്ച് കുടിക്കാൻ യോഗ്യമാക്കുന്ന പദ്ധതി രാജ്യത്തെന്പാടും തുടങ്ങുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിൻ ഗഡ്കരി. പദ്ധതിയിലൂടെ ഒരു ലിറ്റർ വെള്ളം വെറും അഞ്ച് പൈസയ്ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ബാന്ദ്രാഭനിൽ നാടിമഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടൽ വെള്ളം ശുദ്ധീകരിക്കുന്ന പരീക്ഷണ പദ്ധതി തമിഴനാട്ടിലെ തൂത്തുക്കുടിയിൽ ആരംഭിച്ചവെന്നും നദീജലത്തിന്റെ പേരിൽ ചില സംസ്ഥാനങ്ങൾ പരസ്പരം പോരാടുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കാവേരി നദീജല തർക്കത്തെയും മുല്ലപ്പെരിയാർ വിഷയത്തെയും പരോക്ഷമായി പരാമർശിച്ചു കൊണ്ടായിരുന്നു പ്രസ്താവന.
നദികളിലെ ജലം പാകിസ്ഥാനിലേക്ക് വരെ ഒഴുകുന്നുണ്ട്. ആ ഒഴുക്ക് തടയണമെന്ന് ഒരു എം.എൽ.എയും ആവശ്യപ്പെടുന്നുമില്ല, പത്രക്കാരാരും അതേ കുറിച്ച് ഒന്നും എഴുതുന്നുമില്ല ഗഡ്കരി പറഞ്ഞു.

