ചൈനീസ് ഫോണുകളുടെ വിൽപ്പന ഇന്ത്യൻ വിപണിയിൽ കൂടുന്നു

ന്യൂഡൽഹി : ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷന്റെ (ഐ.ഡി.സി) റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ വിപണിയിൽ ചൈനീസ് സ്മാർട് ഫോണുകളുടെ വിൽപ്പന കുത്തനെ വർദ്ധിക്കുന്നതായി പറയുന്നു. ചൈനീസ് ഫോണായ ഷവോമി ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഫോൺ. 2017ൽ ചൈനീസ് സ്മാർട് ഫോണുകളുടെ വിപണി വിഹിതം 2016ലെ 34 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു. അതേസമയം, ബഡ്ജറ്റിൽ ഇറക്കുമതി ചുങ്കം 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയത് വരും നാളുകളിൽ ചൈനീസ് ഫോണുകളുടെ വിൽപനയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്.