വിനോദ സഞ്ചാരികൾക്കായി ആഡംബര ബസുകൾ

തിരുവനന്തപുരം : വിനോദ സഞ്ചാരികൾക്കായി ഇന്ന് മുതൽ കെ.ടി.ഡി.സിയുടെ ആഢംബര ബസുകളുടെ സേവനം ലഭ്യമാകും. ‘ബസ് ടൂർ’ പദ്ധതിയുടെ ഭാഗമായി മൂന്ന് ആഡംബര ബസുകളുടെ സേവനനാണ് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സർവ്വീസ്.
മസ്കറ്റ് ഹോട്ടലിന് മുൻവശത്ത് ഇന്ന് രാവിലെ 10:30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ‘ബസ് ടൂർ’ പദ്ധതി ഉദ്ഘാടനം ചെയ്തു. 24 സീറ്റുകളുള്ള ആഡംബര ബസുകളിൽ പരിശീലനം ലഭിച്ച ഗൈഡുകളും ഉണ്ടാകും. സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മൂന്ന് ഭാഷകളിൽ കേൾപ്പിക്കും. തിരുവനന്തപുരം ടൂറിന് 899 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-കന്യാകുമാരി യാത്രയ്ക്ക് നിരക്ക് 1,500 രൂപ.