ഷോ­പ്പി­യാ­ൻ വെ­ടി­വെ­പ്പ് : സൈന്യവും പോലീസും രണ്ട് തട്ടിൽ


ശ്രീനഗർ : പോലീസ് എടുത്ത എഫ്.ഐ.ആറിനെ പ്രതിരോധിക്കാൻ സൈന്യം എതിർ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. ജമ്മുകശ്മീരിൽ രണ്ട് പേരെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ പേരിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. സൈന്യത്തിനെതിരെ ഉയർന്ന സൈനിക ഉദ്യോഗസ്ഥനെതിരെ പേലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത് അനവസരത്തിലുള്ളതെന്ന്സൈനിക മേധാവി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് സൈന്യം എഫ്.ഐ.ആർ ഫയൽ ചെയ്തത്. സൈന്യത്തിനെതിരെ ആക്രമണം നടത്തിയത് പ്രതിരോധിക്കാനാണ് സൈന്യം വെടിവെച്ചതെന്നും സൈന്യത്തിന്റെ എഫ്.ഐ ആറിൽ പറയുന്നു. 

സൈനികർക്കും സർക്കാർ വാഹനങ്ങൾക്കും നാശനഷ്ടം വരുത്തിസൈനിക വ്യൂഹത്തെ കല്ലു കൊണ്ടും വടികൊണ്ടും ആക്രമിച്ചതാരാണെന്ന് സൈന്യം ഫയൽ ചെയ്ത എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ല. പോലീസാണ് ആരാണ് കല്ലെറിഞ്ഞതെന്ന് കണ്ടെത്തേണ്ടതെന്നാണ് സൈന്യത്തിന്റെ നിലപാട്. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ പ്രതിഷേധക്കാർ അക്രമാസക്തരായതിനെത്തുടർന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് കഴിഞ്ഞയാഴ്ച്ച രണ്ടുപേർ കൊല്ലപ്പെടുന്നത്. ജാവേദ് അഹമ്മദ് ഭട്ട്, സുഹൈൽ ജാവിദ്ലോൺ എന്നിവരാണ് മരിച്ചത്. 

ഇതേത്തുടർന്ന് സൈനികോദ്യോഗസ്ഥനെതിരെ പോലീസ് ഫയൽ ചെയ്തിരുന്നു. സൈനികോദ്യോഗസ്ഥനെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ കശ്മീർ രാഷ്ട്രീയം പ്രക്ഷുബ്ദമായിരുന്നു. സംസ്ഥാന സർക്കാർ ആർമി മേജറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് നിയമസഭയിൽ വലിയ ബഹളത്തിന് വഴിവെച്ചു. എന്നാൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി കൂടിയാലോചിച്ച ശേഷമാണ് തന്റെ സർക്കാർ നടപടിയെടുത്തതെന്നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിയമസഭയിൽ പറഞ്ഞത്. 

രൂക്ഷമായ കല്ലേറ് പ്രതിരോധിക്കാനാണ് വെടിവെച്ചതെന്നാണ് സൈനികവൃത്തം നൽകുന്ന വിശദീകരണം. വിഷയത്തിൽ സൈന്യം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൈനികോദ്യോഗസ്ഥരെ അത്രകണ്ട് പ്രകോപിപ്പിച്ചതിനാലാണ് സൈന്യം തിരിച്ചടിച്ചെതെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവെച്ചതെന്നും സൈനിക വൃത്തങ്ങൾ അറിയിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ പേര് പരാമാർശിച്ച് കൊണ്ട് സൈനികോദ്യോഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത് അനവസരത്തിലുള്ളതാണെന്നാണ് ലഫ് ജനറൽ ദേവരാജ് അന്പു ആരോപിക്കുന്നത്.

You might also like

Most Viewed