മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം : രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ലഖ്നൗ : മുതിർന്ന മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ സ്വകാര്യ ടെലികോം കന്പനി മാനേജരും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുതിർന്ന മാധ്യമപ്രവർത്തനായ നവൽകാന്ത് സിംഗിനെ കൊലപ്പെടുത്താൻ ശ്രമം നടന്നത്.

