ഭീകരാക്രമണ സാധ്യത : വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡൽഹി : രാജ്യത്തെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. യാത്രക്കാരെയും ബാഗേജുകളും കർശന പരിശോധനയിലൂടെ കടത്തിവിടണമെന്നാണ് നിർദേശം. വ്യോമയാന സുരക്ഷാ അഥോറിട്ടിയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. പുതുവത്സരവുമായി ബന്ധപ്പെട്ട് ഭീകരാക്രമണങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന കർശനമാക്കുന്നത്.