സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് നിരോധനം


ന്യൂഡൽഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ഇന്ന് ചേര്‍ന്ന് കേന്ദ്രമന്ത്രി സഭയാണ് തീരുമാനം എടുത്തത്.

പീസ് ടിവിയുമായി ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പീസ് ടിവിയുടെ സഹായമുള്ളതായി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. മഹാരാഷ്ട്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാക്കിര്‍ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed