കിഡ്‌നി തകരാറിൽ: സുഷമ എയിംസില്‍
ന്യൂഡല്‍ഹി: വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എയിംസില്‍. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കിഡ്‌നി തകരാര്‍ മൂലം ഞാന്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. കിഡ്‌നി മാറ്റിവെക്കലിനായുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് കരുതുന്നു-സുഷ്മ സ്വരാജ് ട്വീറ്റ് ചെയ്തു.
ഉയര്‍ന്ന പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയതായി എയിംസ് അധികൃതര്‍ അറിയിച്ചു. ഡോ. ബല്‍റാമിന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്. 20 വര്‍ഷത്തോളമായി സുഷമ പ്രമേഹ രോഗിയാണ്.

