16കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പതിനാറുകാരിയെ വീടിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. കൊല നടത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. പെണ്‍കുട്ടിയുടെ നിലവിളി പുറത്തു കേള്‍ക്കാരിക്കാന്‍ യുവാക്കള്‍ തലയിണ ഉപയോഗിച്ച് വാ പൊത്തിപ്പിടിക്കുകയായിരുന്നെന്നും പിന്നീട് രഹസ്യഭാഗങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്താണ് പ്രതികളായ രണ്ട് യുവാക്കളെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കിയത്. ഈ പെണ്‍കുട്ടിയും സംഘത്തിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.