ഉക്രൈന്റെ ചരക്കു വിമാനം ബംഗ്ലാദേശില്‍ തകര്‍ന്നു വീണു

കീവ്: ഉക്രൈന്റെ ചരക്കുവിമാനം ബംഗ്ലാദേശില്‍ തകര്‍ന്നുവീണു. നാല് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചതായി അധികൃതര്‍ അറയിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.
പറന്നുയര്‍ന്ന് എതാനും മിനുട്ടുകള്‍ക്കകമാണ് ബംഗ്ലാദേശിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ വിമാനം തകര്‍ന്നു വീണത്. രാവിലെ 9.05നായിരുന്നു അപകടം.