വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമായി മാറിയ ജെ എൻ യു അടച്ചു പൂട്ടണം: അദിത്യനാഥ്

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമായി മാറിയെന്ന് യോഗി അദിത്യനാഥ് എം.പി. കാമ്പസില്‍ നടക്കുന്ന ദേശവിരുദ്ധ പ്രക്ഷോഭം വിദ്യാഭ്യാസ തകര്‍ച്ചയെയാണ് കാണിക്കുന്നത്. ജെ.എന്‍.യു അടച്ചുപൂട്ടുകയാണ് വേണ്ടത്. ഇത്തരം സംഘര്‍ഷങ്ങള്‍ അവിടെ പതിവായിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ജെ.എന്‍.യുവിന് ഗ്രാന്റ് നല്‍കുന്നത്. ബീഫ് പാര്‍ട്ടിയുടെ പേരിലായാലും മഹിഷാസുര ജയന്തി ആഘോഷമായാലും എന്തിനും ജെ.എന്‍.യു വേദിയാകുന്നു. പുരോഗതിയുടെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നടക്കുന്നുണ്ടെങ്കില്‍ രാജ്യ താല്‍പര്യത്തെ കരുതി അവ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും അദിത്യനാഥ് പറഞ്ഞു