സിയാച്ചിനില മരിച്ച സൈനികരുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി: സിയാച്ചിന്‍ മഞ്ഞുപാളികള്‍ക്കുള്ളില്‍പ്പെട്ടു മരിച്ച ഒന്‍പതു ജവാന്‍മാരുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. ഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ സൈനിക നടപടിക്രമങ്ങള്‍ക്കുശേഷം ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മധുര, പുന, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തിക്കും. മൃതദേഹങ്ങള്‍ സിയാച്ചിന്‍ മലനിരകളില്‍നിന്ന് ഞായറാഴ്ചയാണു ഹെലികോപ്റ്റര്‍ മാര്‍ഗം സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഫെബ്രുവരി മൂന്നിനാണു മദ്രാസ് റെജിമെന്റിലെ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കം പത്തു സൈനികര്‍ മഞ്ഞുപാളികള്‍ക്കടിയില്‍പെട്ടത്. ആറു ദിവസത്തിനുശേഷം ലാന്‍സ് നായിക് ഹനുമന്തപ്പയെ ജീവനോടെ കണ്െടത്തിയിരുന്നു. പിന്നീട് ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലിരിക്കെഅദ്ദേഹം മരിക്കുകയായിരുന്നു.