തലസ്ഥാനത്ത് തന്നെ തുടരണം, മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ കർശന നിർദേശം; ഡൽഹിയിൽ അടിയന്തര മന്ത്രിസഭാ യോഗം
ഷീബ വിജയൻ
അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ എല്ലാ കാബിനറ്റ് മന്ത്രിമാർക്കും സംസ്ഥാന ചുമതലയുള്ള മന്ത്രിമാർക്കും തലസ്ഥാനത്ത് തന്നെ തുടരാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധനവും പണപ്പെരുപ്പവും നേരിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉയർന്ന തലത്തിലുള്ള പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്ന് സർക്കാർ അറിയിച്ചു. ജൂൺ പത്തിന് മോദി 3.0 സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് കേന്ദ്ര മന്ത്രിസഭയിൽ വലിയ അഴിച്ചുപണിക്കും പുനഃസംഘടനയ്ക്കും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
adsdfsdsds

