മുംബൈ ഹാഫ് മാരത്തണില്‍ മലയാളി വനിത ഒന്നാമത്

മുംബൈ: 13ാമത് മുംബൈ ഹാഫ് മാരത്തണില്‍ മുതിര്‍ന്ന വനിതകളുടെ വിഭാഗത്തില്‍ മലയാളി ജേതാവായി. മുതിര്‍ന്ന വനിതകളുടെ വിഭാഗത്തില്‍ റെയില്‍വേ ജീവനക്കാരിയായ ലീലാമ്മ അല്‍ഫാത്തോയാണ് ഒന്നാം സ്ഥാനം നേടിയത്.സി.എസ്.ടി റെയില്‍വേ സ്റ്റേഷനിലെ സമീപം ആസാദ് മൈതാനത്തിലെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും രാവിലെ 7.20നാണ് ഹാഫ് മാരത്തണിന് തുടക്കമായത്. നിലവിലെ ഇന്ത്യന്‍ ചാമ്പ്യനായ മലയാളി താരം ഒ.പി ജെയ്ഷ ഉള്‍പ്പെടെ ദേശീയ, രാജ്യാന്തര താരങ്ങള്‍ മത്സരിക്കുന്നുണ്ട്.മാരത്തണില്‍ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യന്‍ താരത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക ലഭിക്കുക. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാര്‍ക്ക് യഥാക്രമം നാല്, മൂന്ന്, 2.25, 1.75 ലക്ഷം രൂപാ വീതം സമ്മാനം ലഭിക്കും.മാരത്തണ്‍ (42.195 കി.മീ.), ഹാഫ് മാരത്തണ്‍ ((21.097 കി.മീ.), ഡ്രീം റണ്‍ (ആറ് കി.മീ.), മുതിര്‍ന്ന പൗരന്മാര്‍ (4.3 കി.മീ.), കോര്‍പറേറ്റ് ചാമ്പ്യന്‍സ് (10 കി.മീ. വീതം നാലു പേര്‍), ഭിന്നശേഷയുള്ളവര്‍ എന്നീ വിഭാഗങ്ങളിലായി 40,000 പേര്‍ മത്സരിക്കുന്നുണ്ട