അണ്ണാഹസാരക്ക് എതിരെ വധ ഭീഷണി

പൂനെ: അണ്ണാഹസാരക്ക് എതിരെ വധ ഭീഷണി. 26-ാം തീയതി അദ്ദേഹത്തെ വധിക്കുമെന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അഴിമതിക്കെതിതെ സന്ധിയില്ലാതെ പോരാടിയതിലൂടെ ഹസാരെ ഒട്ടേറെ പണം സമ്പാദിച്ചതായി കത്തില്‍ ആരോപിക്കുന്നു.
അണ്ണഹസാരെയുടെ അഹമ്മദ് നഗറിലെ ഓഫീസിലേക്കാണ് കത്ത് എത്തിയത് എന്ന് പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്‌മുഖ് പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് അണ്ണഹസാരയ്‌ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചതായും പോലീസ് അറിയിച്ചു. നേരത്തെയും ഹസാരയ്‌ക്ക് ഭീഷണി കത്തുകള്‍ ലഭിച്ചിട്ടുണ്ട്.