ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്: പമ്പയിൽ സ്പോട്ട് ബുക്കിംഗ് ഇല്ല, വെർച്വൽ ക്യൂ നിർബന്ധം


ഷീബ വിജയൻ


പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തീർത്ഥാടകർക്കായി ഈ പ്രധാന അറിയിപ്പ് നൽകിയത്. ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രം യാത്ര തിരിക്കണം. ഏതെങ്കിലും കാരണവശാൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ വരുന്ന തീർത്ഥാടകർ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സ്പോട്ട് ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് പ്രവേശിക്കാവൂ.

സ്പോട്ട് ബുക്കിംഗിനായി പമ്പയിലെത്തിയ ശേഷം വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങിപ്പോകേണ്ടി വരുന്ന ബുദ്ധിമുട്ടും സമയനഷ്ടവും ഒഴിവാക്കാൻ ഭക്തർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ക്രമീകരണം കർശനമായി നടപ്പിലാക്കുന്നതിനായി പോലീസ്, മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി), കെ.എസ്.ആർ.ടി.സി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ഈ സംവിധാനത്തോട് എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും എഡിഎം അഭ്യർത്ഥിച്ചു.

article-image

sddsdsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed