കോട്ടയം മെഡിക്കൽ കോളേജ് നിർമാണ ക്രമക്കേട്: സർജിക്കൽ ബ്ലോക്കിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ


ശാരിക

തിരുവനന്തപുരം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ 270 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിലെ ഗുരുതര അപാകതകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ. നിർമാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, മേൽനോട്ടത്തിലെ വീഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി. ഇതിനുപുറമെ, കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷയും പോരായ്മകളും പരിശോധിക്കാൻ സാങ്കേതിക സമിതിയെ നിയോഗിക്കാനും, കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിച്ച് അടിയന്തര സുരക്ഷ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

2026 ഫെബ്രുവരി 16-ന് മുൻ സർക്കാർ ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്കിന്റെ സീലിംഗ് മാസങ്ങൾക്കുള്ളിൽ തന്നെ പലതവണ തകർന്നുവീണത് രോഗികളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയാകുകയും വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. കോടികൾ മുടക്കി നിർമിച്ച ഈ അത്യാധുനിക സമുച്ചയത്തിന്റെ സീലിംഗ് തകർച്ചയ്ക്ക് പുറമെ സിവിൽ, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർമാണം സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ നടത്തിയത് എന്നും ആവശ്യമായ മേൽനോട്ടം ഉണ്ടായിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിർമാണച്ചുമതല ജതാൻ കൺസ്ട്രക്ഷനായിരുന്നു നൽകിയിരുന്നതെങ്കിലും പ്രവൃത്തികൾ മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയതായും ആരോപണമുണ്ട്. കരാർ വ്യവസ്ഥകളുടെ ലംഘനം, ഉപകരാർ നൽകലിലെ ചട്ടലംഘനങ്ങൾ, മേൽനോട്ടത്തിലെ വീഴ്ചകൾ എന്നിവയും വിജിലൻസ് അന്വേഷണ പരിധിയിൽ വരും. ആശുപത്രിയിൽ എത്തുന്ന രോഗികളുടെയും ഡോക്ടർമാരുടെയും സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അന്വേഷണങ്ങൾ അടിയന്തരമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed