കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർദ്ധിപ്പിച്ചു; ഡിഎ 63 ശതമാനമായി ഉയർന്നു


ശാരിക

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി സന്തോഷവാർത്ത പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി അശ്വിനി വൈഷ്ണവാണ് ഡിയർനസ് അലവൻസിലും (ഡി.എ) ഡിയർനസ് റിലീഫിലും (ഡി.ആർ) 3 ശതമാനത്തിന്റെ വർദ്ധനവ് പ്രഖ്യാപിച്ചത്. ഏഴാം ശമ്പള കമ്മീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ഇതോടെ നിലവിലുള്ള 60 ശതമാനത്തിൽ നിന്ന് ഡി.എ 63 ശതമാനമായി ഉയർന്നു. 2026 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരപ്പുകൾ നടപ്പിലാക്കുന്നത്. ഈ വർഷത്തെ ഉത്സവ സീസണിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക സ്ഥിതിക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പ്രഖ്യാപനം. രാജ്യത്തെ ഏകദേശം 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് ഈ വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുക.

സർക്കാർ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി എടുത്ത ഈ തീരുമാനത്തിലൂടെ ഖജനാവിന് പ്രതിവർഷം ഏകദേശം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.

article-image

ddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed