നെടുമ്പാശ്ശേരി അപകടം: പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ശാരിക
ന്യൂഡല്‍ഹി: നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വേദനാജനകമായ അപകടമെന്നും പ്രതിയെ രക്ഷിക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഉറപ്പ് നൽകുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഗ്യാനേഷ്കുമാറിനെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിയെ ബോസ്റ്റണ്‍ സ്കൂളിലേക്ക് അയച്ചത് പോലീസ് അല്ലെന്നും കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത അല്ലെങ്കിൽ യുവാക്കളായ ആളുകളെ റിമാൻഡ് ചെയ്യുന്നത് ഇവിടേക്കാണെന്നും, അതിന്റെ അർത്ഥം അയാളെ രക്ഷപ്പെടാൻ അനുവദിക്കുന്നു എന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എഫ്ഐആറില്‍ പ്രതിയുടെ പേരും മദ്യപിച്ചിരുന്നു എന്ന വിവരവും രേഖപ്പെടുത്താത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും, രക്തപരിശോധനയും വ്യക്തിഗത വിവരങ്ങളും സംബന്ധിച്ച ഔദ്യോഗിക രേഖകൾ ലഭിക്കുമ്പോഴാണ് അവ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അപകടം ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും, ലഹരിക്കെതിരേ സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷന് തൂഫാൻ' എന്ന പദ്ധതിയുടെ പ്രസക്തിയാണ് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും, നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതി തന്റെ മണ്ഡലത്തില്‍ നിന്നുള്ള ആളല്ലെന്നും ജില്ല മാത്രമാണ് ഒന്നുയതെന്നും പറഞ്ഞ അദ്ദേഹം, അതുകൊണ്ടൊന്നും പ്രതിക്ക് ഇളവുകളൊന്നും ലഭിക്കില്ലെന്നും കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സങ്കടം പൂർണ്ണമായി മനസ്സിലാക്കുന്നുവെന്നും, പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ പോലീസും ആഭ്യന്തരവകുപ്പും ഒപ്പമുണ്ടാകുമെന്നും അറിയിച്ചു. പ്രതിയെ ശിക്ഷിക്കുമെന്ന കാര്യത്തില്‍ കുടുംബത്തിന് ഒരാശങ്കയും വേണ്ടെന്നും കേസില്‍ നിയമപരമായ എല്ലാ നടപടികളും കൃത്യമായി നടക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
esfsf

