ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 'ഓണോത്സവം 2026' ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച 'ഓണോത്സവം 2026' ഓണാഘോഷ പരിപാടികൾ സൽമാനിയ കെ. സിറ്റി ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മാധ്യമപ്രവർത്തയും എഴുത്തുകാരിയുമായ രാജി ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി സാഹിത്യ രത്ന അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ റോയി പൂച്ചേരിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകി.
ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും പ്രോഗ്രാം കൺവീനർ അനീഷ് ആലപ്പുഴ നന്ദിയും പറഞ്ഞു. അസോസിയേഷൻ രക്ഷാധികാരി ജോർജ്ജ് അമ്പലപ്പുഴ, വൈസ് പ്രസിഡന്റ് ആതിര പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു. സനോജ് ഭാസ്കർ, സഞ്ജു എം. സനു എന്നിവർ ചടങ്ങുകൾ അവതരിപ്പിച്ചു. വിനായക് വിജയകുമാർ സ്റ്റേജ് കൺട്രോൾ നിർവ്വഹിച്ചു.
അത്തപ്പൂക്കളമത്സരത്തോടെയും മാവേലിമന്നനെ വരവേറ്റുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച പൂജാ ഡാൻസ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി, മാർഗ്ഗംകളി, സംഘനൃത്തങ്ങൾ, നാടൻ പാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ അരങ്ങേറി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
പരിപാടി വിജയമാക്കാൻ സഹകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വടംവലി ടീമായ 'ബ്ലാസ്റ്റേഴ്സ് ആലപ്പുഴ', മറ്റ് അംഗങ്ങൾ എന്നിവർക്ക് സംഘാടക സമിതി നന്ദി രേഖപ്പെടുത്തി.
sfgdsgf

