നിരോധിത വല ഉപയോഗിച്ച് ചെമ്മീൻ വേട്ട; ബോട്ട് പിടിച്ചെടുത്ത് ബഹ്റൈൻ കോസ്റ്റ് ഗാർഡ്
പ്രദീപ് പുറവങ്കര
മനാമ: കടൽത്തട്ടിൽ നാശം വിതയ്ക്കുന്ന നിരോധിത 'ബോട്ടം ട്രോളിംഗ്' (Bottom-trawling) വലകൾ ഉപയോഗിച്ച് ചെമ്മീൻ വേട്ട നടത്തിയ ബോട്ട് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. പരിശോധനയിൽ ബോട്ടിൽ നിന്ന് ഏകദേശം 480 കിലോഗ്രാം ചെമ്മീൻ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച കേസിൽ തുടർനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ നടന്നുവരികയാണ്. രാജ്യത്തെ കടൽ സമ്പത്ത് സംരക്ഷിക്കുന്നതിനും അനധികൃത മത്സ്യബന്ധന രീതികൾ തടയുന്നതിനും നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ കോസ്റ്റ് ഗാർഡ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
dsfgdsg

