ഡീപ് ഫേക്ക് കുറ്റകൃത്യങ്ങൾക്ക് 5 വർഷം തടവും 50,000 ദിനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബഹ്‌റൈൻ പാർലമെന്റിൽ


പ്രദീപ് പുറവങ്കര

മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയും ഡീപ് ഫേക്കും ഉപയോഗിച്ച് ആളുകളുടെ ചിത്രങ്ങളും ശബ്ദങ്ങളും ദൃശ്യങ്ങളും വ്യാജമായി നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും 50,000 ബഹ്‌റൈനി ദിനാർ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമനിർമ്മാണ നിർദ്ദേശം ബഹ്‌റൈൻ പാർലമെന്റിൽ സമർപ്പിച്ചു. എം.പി ഡോ. ഹിഷാം അൽ അശീരിയുടെ നേതൃത്വത്തിൽ മൊഹ്‌സിൻ അൽ അസ്ബൂൽ, ജലീല അൽ സയ്യദ്, ഹനാൻ ഫർദാൻ, ബസീമ മുബാറക് എന്നീ അഞ്ച് ജനപ്രതിനിധികളാണ് വിവരസാങ്കേതിക കുറ്റകൃത്യ നിയമത്തിൽ പുതിയ ഭേദഗതി നിർദ്ദേശിച്ചത്.

വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതിയിൽ എ.ഐ ഉപയോഗിച്ച് യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളോ ഓഡിയോയോ വീഡിയോയോ നിർമ്മിച്ചാൽ പ്രാഥമികമായി തടവും 30,000 ദിനാർ വരെ പിഴയും ലഭിക്കും. എന്നാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ, ബ്ലാക്ക്‌മെയിലിംഗിനും ഭീഷണിപ്പെടുത്തലിനും വ്യക്തിഹത്യക്കും ഉപയോഗിക്കുകയോ ചെയ്താൽ ശിക്ഷ അഞ്ച് വർഷം തടവും 50,000 ദിനാർ പിഴയുമായി ഉയരും.

എ.ഐ സാങ്കേതികവിദ്യ വിനോദത്തിനും ഇന്നൊവേഷനും ഉപയോഗിക്കുന്നതിനെയല്ല, മറിച്ച് വ്യക്തികളെ ഉപദ്രവിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ദുരുപയോഗത്തെയാണ് നിയമം ലക്ഷ്യമിടുന്നതെന്ന് എം.പിമാർ വ്യക്തമാക്കി. മുൻപ് ബഹ്‌റൈനിലെ ഒരു മന്ത്രി സാമ്പത്തിക പദ്ധതികൾ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതും ജനങ്ങളെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചതും വലിയ വാർത്തയായിരുന്നു.

ഡീപ് ഫേക്ക് തട്ടിപ്പുകൾക്കോ സൈബർ കുറ്റകൃത്യങ്ങൾക്കോ ഇരയാകുന്നവർ 992 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed