മദ്യലഹരിയിലെ തർക്കം: പുൽപ്പള്ളിയിൽ വെട്ടേറ്റ് ഒരാൾ മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ


ഷീബ വിജയൻ


വയനാട് പുൽപ്പള്ളിക്കടുത്ത് ആനപ്പാറയിലെ വാടക ക്വാർട്ടേഴ്‌സിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റു. ഇതിൽ തമാരശ്ശേരി കൂടത്തായി അപ്പുറുത്തുപൊയിൽ സ്വദേശിയായ ലൈജു (40) കൊല്ലപ്പെട്ടു.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം തഴവ വെട്ടുകൊല്ലി കിഴക്കേതിൽ ഷഫീഖ് അബ്ദുൾ സലാം (35) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌‌നാട് നാഗപട്ടണം സ്വദേശി പനീർ ശെൽവം (58), സുഹൃത്ത് ശേഖർ (63) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ലൈജുവിന്റെയും ഷഫീഖിന്റെയും കഴുത്തിലും പുറത്തുമാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം ഇരുവരെയും ആദ്യം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ക്വാർട്ടേഴ്‌സിൽ പനീർ ശെൽവം ലൈജുവും ഷഫീഖുമായും വഴക്കിടുകയും തുടർന്ന് പനീർ ശെൽവം വിളിച്ചു വരുത്തിയ ശേഖർ കത്തിയുമായെത്തി ആക്രമിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

article-image

dfsdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed