ഇന്ത്യൻ ദേശീയതയ്ക്ക് ഗാന്ധിജിയെന്ന സങ്കൽപ്പം അത്യന്താപേക്ഷിതം: കെ.എം.സി.സി ഒലീവ് സാംസ്കാരിക വേദി


പ്രദീപ് പുറവങ്കര

മനാമ: നവ ചോദ്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇന്ത്യൻ ദേശീയതയ്ക്ക് ശരിയായ ഉത്തരം കണ്ടെത്താൻ മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ആശയങ്ങളെയും നെഞ്ചിലേറ്റിയാൽ മതിയെന്ന് കെ.എം.സി.സി ബഹ്‌റൈൻ ഒലീവ് സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. ഗാന്ധിജിയെന്ന സങ്കൽപ്പം ഇന്ത്യൻ ദേശീയതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണെന്നും യോഗം വിലയിരുത്തി.

157-ാമത് ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മനാമയിലെ കെ.എം.സി.സി ആസ്ഥാനത്തെ ഇ. അഹമ്മദ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ശ്രദ്ധേയമായി. "കാലങ്ങൾക്കതീതമായ ഇന്ത്യ; സ്മരണാതീതനായ ഗാന്ധിജി" എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ഒലീവ് സാംസ്‌കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സഹീർ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ മുത്തലിബ് പൂമംഗലം, ജംഷീദ് അലി ഇടക്കര, റഷീദ് പുത്തൻച്ചിറ എന്നിവർ വിഷയാവതരണം നടത്തി പ്രഭാഷണം നിർവ്വഹിച്ചു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, സീനിയർ അംഗം വി.എച്ച്. അബ്ദുള്ള, ജില്ലാ-ഏരിയ ഭാരവാഹികളായ ഇഖ്‌ബാൽ താനൂർ, ഷാജഹാൻ പരപ്പൻപൊയിൽ, പി.കെ. ഇസ്ഹാഖ്, മുഹമ്മദ് ഹൈലൈൻ, മുനീർ ഒഞ്ചിയം, കെ.ആർ. ശിഹാബ് എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ സഹൽ തൊടുപുഴ, അൻവർ കുമ്പിടി, സിദ്ധീഖ് അദ്‌ലിയ, ഷാഫി വേളം, അഷറഫ് ചന്ദ്രോത്ത്, റിയാസ് സനാബീസ്, സജീർ വണ്ടൂർ, ഇസ്മായിൽ വട്ടിയോറ, റമീസ് കണ്ണൂർ എന്നിവർ സംബന്ധിച്ചു. പി.വി. സിദ്ധീഖ് സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.

article-image

adscdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed