ന്യൂ ഇന്ത്യൻ സ്കൂളിൽ 'മാത്‌ലീറ്റ്‌സ് 6' മാത്തമാറ്റിക്‌സ് ക്വിസും സിമ്പോസിയവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ദി ന്യൂ ഇന്ത്യൻ സ്കൂളിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളുകൾക്കായി സംഘടിപ്പിച്ച 'മാത്‌ലീറ്റ്‌സ് 6' ഇന്റർ-സ്കൂൾ മാത്തമാറ്റിക്‌സ് ക്വിസ് ആൻഡ് സിമ്പോസിയം മത്സരം വിജയകരമായി പൂർത്തിയായി. സെപ്റ്റംബർ 26-ന് നടന്ന മത്സരത്തിൽ ബഹ്‌റൈനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തോടുള്ള താല്പര്യവും യുക്തിചിന്തയും പ്രശ്നപരിഹാര ശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ മാനസിക വേഗതയും അപഗ്രഥന ശേഷിയും പരിശോധിക്കുന്ന വിവിധ ഘട്ടങ്ങളിലായാണ് ക്വിസ് മത്സരം നടന്നത്. "നമുക്ക് ചുറ്റുമുള്ള അദൃശ്യ ഗണിതം" എന്ന വിഷയത്തിലാണ് സിമ്പോസിയം മത്സരം സംഘടിപ്പിച്ചത്.
ആവേശകരമായ ക്വിസ് മത്സരത്തിൽ ഏഷ്യൻ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദി ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും, ആതിഥേയരായ ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനവും നേടി. സിമ്പോസിയം മത്സരത്തിൽ ഇബ്‌ൻ അൽ ഹൈഥം ഇസ്ലാമിക് സ്കൂളും ന്യൂ ഇന്ത്യൻ സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ന്യൂ ഹൊറൈസൺ സ്കൂൾ രണ്ടും ദി ഇന്ത്യൻ സ്കൂൾ മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
സ്കൂൾ മാനേജ്‌മെന്റിന്റെ പിന്തുണയും ഗണിതശാസ്ത്ര വിഭാഗത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ പ്രവർത്തനവുമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
cdcds
eqwdsds
adssdds

