ഗാന്ധി ജയന്തി: അസ്രി ബീച്ചിൽ ശുചീകരണ ക്യാമ്പുമായി ലാൽ കെയേഴ്‌സ് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ലാൽ കെയേഴ്‌സ് ബഹ്‌റൈൻ (മോഹൻലാൽ ഫാൻസ്‌ യൂണിറ്റ്) അസ്രി ബീച്ച് പരിസരത്ത് ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ രണ്ട് വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ ആറ് വരെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

ഗാന്ധിജി മുന്നോട്ടുവെച്ച ശുചിത്വ സന്ദേശം സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. നിരവധി അംഗങ്ങൾ ശുചീകരണ ദൗത്യത്തിൽ പങ്കാളികളായി.

ലാൽ കെയേഴ്‌സ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, അഖിൽ, വിപിൻ രവീന്ദ്രൻ, ബവിത്, ലാലു കൈലാസ്, പ്രവീൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

article-image

dsddsdsds

article-image

cscscvxcfxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed