ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ 'പ്ലാറ്റിനം ദാണ്ടിയ ബീറ്റ്‌സ് 2026' ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ വനിതാ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ILA) തങ്ങളുടെ 70-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പ്ലാറ്റിനം ദാണ്ടിയ ബീറ്റ്‌സ് 2026' സാംസ്കാരിക സന്ധ്യ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നയതന്ത്ര പ്രതിനിധികളും നൂറുകണക്കിന് ആളുകളും പങ്കെടുത്ത ചടങ്ങ് ഭാരതീയ പാരമ്പര്യത്തിന്റെയും ആഘോഷങ്ങളുടെയും വലിയൊരു വേദിയായി മാറി.

ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഹിസ് എക്സലൻസി ഒസാമ ബിൻ സാലിഹ് അൽ അലവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പരമ്പരാഗത ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വേദയിലെത്തിയ മന്ത്രി, രംഗോലി പ്രദർശനങ്ങളും സ്റ്റാളുകളും സന്ദർശിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഐ.എൽ.എ സൗജന്യമായി നടത്തുന്ന 'സ്‌നേഹ' റീക്രിയേഷൻ സെന്ററിന്റെ സ്റ്റാൾ സന്ദർശിച്ച അദ്ദേഹം, കുട്ടികളോടും വോളന്റിയർമാരോടും സംവദിക്കുകയും കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ വിലയിരുത്തുകയും ചെയ്തു.

വർഷങ്ങളായി ഐ.എൽ.എയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൺ നന്ദി അറിയിച്ചു. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, സംഘടനയുടെ ഏഴ് പതിറ്റാണ്ടിലെ സേവന വഴികൾ വ്യക്തമാക്കുന്ന 70-ാം വാർഷിക പ്ലാറ്റിനം വീഡിയോയും പ്രദർശിപ്പിച്ചു. തുടർന്ന് ഐ.എൽ.എ അംഗങ്ങളുടെ ആകർഷകമായ നൃത്ത പ്രകടനങ്ങളും മുംബൈയിൽ നിന്നുള്ള പ്രമുഖ ഡി.ജെ നിതേഷ് അവതരിപ്പിച്ച ഗർബ-ദാണ്ടിയ സംഗീത വിരുന്നും അരങ്ങേറി. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞെത്തിയ കാണികൾ രാത്രി വൈകും വരെ ദാണ്ടിയ ചുവടുകൾ വെച്ചു.

'സേവനത്തിന് പ്രഥമ പരിഗണന' എന്ന സംഘടനയുടെ ആപ്തവാക്യത്തിന് അനുസൃതമായി, ഈ പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും 'സ്‌നേഹ' കേന്ദ്രത്തിന്റെ നടത്തിപ്പിനുമായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 1956-ൽ അന്തരിച്ച ലീലാ ജഷൻമാളിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഐ.എൽ.എ, ബഹ്‌റൈനിലെയും ജി.സി.സിയിലെയും തന്നെ ഏറ്റവും പഴക്കമേറിയ പ്രവാസി വനിതാ കൂട്ടായ്മയാണ്. ഇതിന് തുടർച്ചയായി, സംഘടനയുടെ ഔദ്യോഗിക 70-ാം വാർഷിക പ്ലാറ്റിനം ജൂബിലി ഗാല 2026 ഡിസംബർ 10 വ്യാഴാഴ്ച ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

#BahrainNews #ILABahrain #DandiyaBeats2026 #4PMNews

article-image

adssass

article-image

zdsdsssa

article-image

cxasasas

article-image

dsdsdfs

article-image

asassaas

article-image

asadsadsdsa

article-image

asasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed