പ്രിയദർശിനി പദ്ധതി തുടങ്ങും മുൻപേ തർക്കം; കെഎസ്ആർടിസിയും സർക്കാരും രണ്ട് തട്ടിൽ


ഷീബ വിജയൻ

സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി ആരംഭിക്കുന്നതിന് മുൻപ് തന്നെ കെഎസ്ആർടിസിയും ധനവകുപ്പും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പദ്ധതിയുടെ ചെലവുകൾക്കായി മുൻകൂർ പണം അനുവദിക്കാനാവില്ലെന്നും ഓരോ മാസാവസാനവും ടിക്കറ്റ് പരിശോധിച്ച ശേഷം തുക നൽകാമെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ മുൻകൂർ തുക ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നു. നിലവിൽ ഇന്ധന കമ്പനികൾ നൽകുന്ന സബ്‌സിഡിയെയും ക്രെഡിറ്റ് വ്യവസ്ഥകളെയും ഈ വരുമാന നഷ്ടം ബാധിക്കുമെന്നാണ് കോർപ്പറേഷന്റെ ആശങ്ക. വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ പദ്ധതി ജൂൺ 15-നാണ് ആരംഭിക്കുന്നത്. തമ്പാനൂർ മുതൽ പെരുമാതുറ വരെയുള്ള ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുക്കും. അതേസമയം പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

article-image

assadsadsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed