റഷ്യയിൽ കാർ പൊട്ടിത്തെറിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഷീബ വിജയൻ
റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവൻ കേണൽ ദമീർ ദവിദോവ് (57) ആണ് കൊല്ലപ്പെട്ടത്. മോസ്കോയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സംഭവം. ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന കാര്യത്തിൽ റഷ്യൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
adsadsadsads

