മലബാറിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സജ്ജമാക്കും: പി.സി വിഷ്ണുനാഥ്


ഷീബ വിജയൻ

മലബാർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ കെഎസ്ആർടിസി ബസുകൾ സജ്ജമാക്കുമെന്ന് ഗതാഗത മന്ത്രി പി.സി വിഷ്ണുനാഥ് ന്യൂഡൽഹിയിൽ അറിയിച്ചു. മുൻ എൽഡിഎഫ് സർക്കാരാണ് കെഎസ്ആർടിസി ഷെഡ്യൂളുകൾ വ്യാപകമായി വെട്ടിക്കുറച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ വലിയ മാറ്റം ഒരു മാസത്തിനകം സംസ്ഥാനത്ത് ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി പദ്ധതിക്കെതിരെ ഇടതുപക്ഷം നടത്തുന്ന പരിഹാസങ്ങളെ മന്ത്രി തള്ളിപ്പറഞ്ഞു. ഇത്തരം ജനവിരുദ്ധമായ പരിഹാസ നിലപാടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വെറും 35 സീറ്റുകളിലേക്ക് ഒതുക്കിയതെന്നും പി.സി വിഷ്ണുനാഥ് പരിഹസിച്ചു.

article-image

adfdfsadsdaqs

You might also like

  • Lulu Exchange
  • Straight Forward

Most Viewed