മമതയ്ക്ക് കനത്ത പ്രഹരം; രാജ്യസഭ എം.പി പ്രകാശ് ബരൈകും രാജി വച്ചു
ഷീബ വിജയൻ
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്ക്. പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ തൃണമൂൽ പിളർപ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി രാജ്യസഭാ എം.പി പ്രകാശ് ചിക് ബരൈകും തന്റെ അംഗത്വം രാജിവെച്ചു. ഈ ആഴ്ചയിൽ മാത്രം രാജിവെക്കുന്ന മൂന്നാമത്തെ തൃണമൂൽ എം.പിയാണ് ഇദ്ദേഹം. മുതിർന്ന നേതാക്കളായ സുസ്മിത ദേവ്, സുഖേന്ദു ശേഖർ റോയ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി വിട്ടിരുന്നു. ഇതിന് പുറമെ, ലോക്സഭയിലെ 20 തൃണമൂൽ എം.പിമാർ കേന്ദ്രത്തിലെ എൻ.ഡി.എ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് കാണിച്ച് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതും പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. നടിയും എം.പിയുമായ ശതാബ്ദി റോയിയും വിമതർക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പാർലമെന്റിൽ മാത്രമല്ല, ബംഗാൾ നിയമസഭയ്ക്കുള്ളിലും ഭൂരിഭാഗം എം.എൽ.എമാരും മമതയുടെ തീരുമാനങ്ങളെ തള്ളി വിമതർക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
adeswadeswdsae

