'പി.എം ശ്രീ നിലപാടിൽ വ്യക്തതയില്ല, കേന്ദ്രത്തെ വിമർശിക്കുന്നതിൽ അതീവ ജാഗ്രത...'; യു.ഡി.എഫ് സർക്കാരിനെതിരെ സമസ്ത മുഖപത്രം


ഷീബ വിജയൻ

കേരളത്തിലെ പുതിയ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇ.കെ സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം’. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ പുതിയ വി.ഡി. സതീശൻ സർക്കാർ അതീവ ജാഗ്രത കാണിക്കുകയാണെന്നും വിവാദമായ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികളിൽ വ്യക്തതയില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കൂടുതൽ സുതാര്യതയുള്ള ഒരു ഭരണമാണ് ജനങ്ങൾ പ്രതീക്ഷിച്ചതെങ്കിലും സതീശൻ സർക്കാരിന്റെ ആദ്യ നാളുകളിലെ കാൽവെപ്പുകൾ നിരാശപ്പെടുത്തുന്നതാണ്. മുൻ സർക്കാർ ഒപ്പിട്ട ശേഷം മരവിപ്പിച്ച പി.എം ശ്രീ കരാറിൽ വ്യക്തമായ നിലപാടെടുക്കാൻ പുതിയ ഭരണകൂടത്തിന് സാധിക്കുന്നില്ല. തമിഴ്‌നാട്ടിൽ വിജയ് സർക്കാർ മുൻ സർക്കാരിന്റെ നിലപാട് പിന്തുടരുമ്പോൾ കേരളത്തിൽ ഈ അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാന വിഹിതം തടഞ്ഞുവെക്കുന്ന കേന്ദ്ര നയത്തിനെതിരെ നയപ്രഖ്യാപനത്തിലോ ധവളപത്രത്തിലോ ഒരു വരിപോലും കേന്ദ്രവിമർശനം വരാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തിയത് അമ്പരപ്പിക്കുന്നതാണെന്നും ഗവർണറുടെ അമിതാധികാര പ്രവണതയെയും സർവകലാശാലകളിലെ ആർ.എസ്.എസ് അജണ്ടകളെയും ഭരണനേതൃത്വം ശക്തമായി എതിർക്കുന്നില്ലെന്നും മുഖപ്രസംഗം ചോദിക്കുന്നു.

article-image

adsadssasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed