ഓപ്പറേഷൻ തൂഫാൻ; പയ്യന്നൂരിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ


ഷീബ വിജയൻ

കണ്ണൂർ: പയ്യന്നൂരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി കഞ്ചാവുമായി ജ്യോത്സ്യൻ പോലീസിന്റെ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തിവരുന്ന കാങ്കോൽ വടശ്ശേരി ശ്രീനാഥ് (40) ആണ് അറസ്റ്റിലായത്. ഇയാൾ പെരികമന ഇല്ലം ഭാരവാഹി കൂടിയാണ്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് ബുധനാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുത്തത്.

article-image

aqsdassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed