രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 18 ന് നടക്കും; തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ


ഷീബ വിജയൻ

രാജ്യത്തെ രാജ്യസഭയിലേക്കും വിവിധ സംസ്ഥാന നിയമ നിർമ്മാണ കൗൺസിലുകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ജൂൺ 18 ന് രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണി വരെ നടക്കും. രാജ്യസഭയിലേക്ക് ഒഴിഞ്ഞുകിടക്കുന്ന 27 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അന്ന് വൈകീട്ട് 5 മണി മുതൽ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം ജൂൺ 1-ന് ആരംഭിച്ചതായും ജൂൺ 8-ാം തീയതി വൈകീട്ട് മൂന്നു മണി വരെ പത്രിക സമർപ്പിക്കാമെന്നും കമ്മീഷൻ അറിയിച്ചു. ജൂൺ 9-ന് പത്രികകളുടെ സൂക്ഷ്മ പരിശോധനയും ജൂൺ 11-ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുമാണ്. 10 സംസ്ഥാനങ്ങളിലായി രാജ്യസഭയിലെ 24 സീറ്റുകളിലേക്ക് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ദ്വിവത്സര തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം മഹാരാഷ്ട്ര, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പുകളും ബീഹാർ, കർണാടക കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടക്കും.

article-image

DSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed