നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷിമൊഴികൾ പൂർണ്ണമായി നിഷേധിച്ച് പ്രതി ചെന്താമര
ഷീബ വിജയൻ
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ വിചാരണ നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ പ്രതി ചെന്താമര തനിക്കെതിരെയുള്ള സാക്ഷിമൊഴികൾ പൂർണ്ണമായി നിഷേധിച്ചു. 2025 ജനുവരി 27-ന് നടന്ന ദാരുണമായ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട അന്തിമ വിചാരണയാണ് ഇപ്പോൾ കോടതിയിൽ പുരോഗമിക്കുന്നത്. കേസിലാകെ 81 സാക്ഷികളാണുള്ളത്. ഇതിൽ ആദ്യഘട്ടമായി 46 സാക്ഷികളുടെ മൊഴികൾ കോടതി പ്രതിയെ വായിച്ചു കേൾപ്പിച്ചു. കൊലപാതകം നടന്ന സമയത്ത് പ്രതിയെ സംഭവസ്ഥലത്ത് കണ്ടു എന്നതുൾപ്പെടെയുള്ള നിർണ്ണായക മൊഴികളാണ് കോടതി വായിച്ചത്.
എന്നാൽ, സാക്ഷികൾ പറഞ്ഞ കാര്യങ്ങളിൽ പ്രതിയുടെ വിശദീകരണം ആരാഞ്ഞ കോടതിക്ക് മുന്നിൽ, മൊഴിയിൽ പറയുന്ന കാര്യങ്ങളൊന്നും സത്യമല്ലെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമാണ് ചെന്താമര വാദിച്ചത്. വരും ദിവസങ്ങളിൽ ബാക്കി സാക്ഷികളുടെ വിസ്താരവും മൊഴി വായിച്ചു കേൾപ്പിക്കലും കോടതിയിൽ തുടരും.
ോേ്്ോേ്േോ

