ഡിഎംകെയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തി; തമിഴ്‌നാട്ടിലെ സഖ്യമാറ്റത്തിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി


പ്രദീപ് പുറവങ്കര

ബംഗളൂരു: തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘകാലം ഒപ്പം നിന്ന ഡിഎംകെയെ ഉപേക്ഷിച്ച്, വിജയ്‌യുടെ ടിവികെ സർക്കാരിന്റെ ഭാഗമാകാനുള്ള കോൺഗ്രസിന്റെ തീരുമാനം വിശ്വാസവഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരക്കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽത്തന്നെ ഡിഎംകെയെ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല പ്രതിസന്ധി ഘട്ടങ്ങളിലും ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചത്. മുൻപ് കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുകൾ നിലനിന്നത് പോലും ഡിഎംകെയുടെ സഹായത്തോടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഈ നാടകീയമായ ചേരിമാറ്റത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രധാന പ്രചാരണായുധമാക്കുമെന്നാണ് സൂചന.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed