കെ.എസ്.ആർ.ടി.സിയിൽ നാളെ മുതൽ 'ജൻഡർ ടിക്കറ്റിങ്'; സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടിക്കറ്റ്
ശാരിക l കേരളം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ നാളെ മുതൽ ജൻഡർ ടിക്കറ്റുകൾ ലഭ്യമാക്കാൻ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് വിതരണം ചെയ്യുന്ന ടിക്കറ്റുകളിൽ യാത്രക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തും. അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജൻഡർ ടിക്കറ്റിങ് നടപ്പിലാക്കുന്നതിനായി ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിൽ (ETM) ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഡെപ്യൂട്ടി ജനറൽ മാനേജർ നിക്ഷാന്ത് എസ്. ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മെയ് 9 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനമനുസരിച്ച്, കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരുടെ ലിംഗവിവരങ്ങൾ മെഷീനിൽ രേഖപ്പെടുത്തണം. നിർദ്ദേശം കർശനമായി പാലിക്കാൻ എല്ലാ ഡിപ്പോകൾക്കും അധികൃതർ നിർദ്ദേശം നൽകി.
jgjg

