കേരളത്തിൽ യുഡിഎഫിന്റെ റെക്കോർഡ് കുതിപ്പ്; 2001-നെ വെല്ലുന്ന മുന്നേറ്റവുമായി 103 സീറ്റുകളിൽ ലീഡ്


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടകൾ തകർത്തെറിഞ്ഞ് യുഡിഎഫിന്റെ പടയോട്ടം. ഉച്ചയ്ക്ക് ഒരു മണിയോടെയുള്ള കണക്കുകൾ പ്രകാരം 103 സീറ്റുകളിൽ ലീഡ് ഉയർത്തി യുഡിഎഫ് അധികാരം ഉറപ്പിച്ചു. എൽഡിഎഫ് 35 സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലുമായി ഒതുങ്ങി.

കോൺഗ്രസ് മാത്രം 63 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ സിപിഎം 25 ഇടത്തേക്ക് ചുരുങ്ങി. യുഡിഎഫ് ഘടകകക്ഷികളായ മുസ്ലിം ലീഗ് 23 സീറ്റുകളിലും കേരള കോൺഗ്രസ് (ജോസഫ്) ഏഴിടത്തും ആർഎസ്പി മൂന്നിടത്തും ലീഡ് ചെയ്യുന്നു. എൽഡിഎഫിൽ സിപിഐ ഒൻപത് സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിലുള്ളത്.

2001-ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ നേടിയ 101 സീറ്റെന്ന റെക്കോർഡ് മറികടക്കുന്ന പ്രകടനമാണ് ഇത്തവണ യുഡിഎഫ് കാഴ്ചവെക്കുന്നത്. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിൽ യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു. കോഴിക്കോട് 13-ൽ 12 സീറ്റുകളിലും കൊല്ലത്ത് 11-ൽ 9 സീറ്റുകളിലും പടയോട്ടം തുടരുന്ന യുഡിഎഫ്, കണ്ണൂരിലും കാസർകോടും വ്യക്തമായ മുൻതൂക്കം നേടി. എൽഡിഎഫിന് തിരുവനന്തപുരത്തും പാലക്കാടും മാത്രമാണ് അല്പമെങ്കിലും പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചത്.

article-image

gg

You might also like

  • Lulu Exchange
  • Straight Forward

Most Viewed