തൃശൂരിൽ പത്മജ വേണുഗോപാൽ പിന്നിലേക്ക്


ശാരിക l കേരളം

തൃശൂർ: വിദ്വേഷ പരാമർശങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണതന്ത്രങ്ങൾ പയറ്റിയിട്ടും തൃശൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ പിന്നിലേക്ക്. മൂന്നാം തവണയാണ് പത്മജ ഈ മണ്ഡലത്തിൽ പരാജയഭീതി നേരിടുന്നത്. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ 32,559 വോട്ടുകളുമായി വ്യക്തമായ ലീഡ് നിലനിർത്തുന്നു. പത്മജ വേണുഗോപാലിന് 19,140 വോട്ടുകൾ മാത്രമാണ് നേടാനായത്. നിലവിൽ 13,419 വോട്ടുകൾക്ക് അവർ പിന്നിലാണ്. 19,569 വോട്ടുകളുമായി എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്.

മുൻ തൃശൂർ മേയർ രാജൻ ജെ. പല്ലനെ ഇറക്കിയുള്ള കോൺഗ്രസിന്റെ തന്ത്രം മണ്ഡലത്തിൽ ഫലം കാണുന്നതായാണ് സൂചനകൾ. 2021-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച പത്മജ വെറും 946 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെട്ടത്. തുടർന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ ഇത്തവണ എൻഡിഎ ടിക്കറ്റിലാണ് ജനവിധി തേടിയത്. 2021-ൽ പി. ബാലചന്ദ്രനിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചപ്പോൾ സുരേഷ് ഗോപിയിലൂടെ ബിജെപിയും ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു.

2016-ൽ വി.എസ്. സുനിൽകുമാറിനോടും പത്മജ പരാജയപ്പെട്ടിരുന്നു. കെ. കരുണാകരന്റെ തട്ടകമായ തൃശൂരിൽ മകൾ പത്മജ വേണുഗോപാൽ മൂന്നാം അങ്കത്തിലും പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത്. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതായാണ് ലീഡ് നില സൂചിപ്പിക്കുന്നത്.

article-image

sdfdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed