യുഡിഎഫ് അധികാരം ഉറപ്പിച്ചു; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ മെയ് 10-ന് പ്രഖ്യാപിക്കും
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് ഉറപ്പായതോടെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി മെയ് 10-ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഹൈക്കമാൻഡുമായി ചർച്ച നടത്താൻ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ മെയ് 7-ന് ഡൽഹിയിലേക്ക് തിരിക്കും.
തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേരിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിൽ മുൻതൂക്കം. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് കാഴ്ചവെച്ച മികച്ച പ്രകടനം അദ്ദേഹത്തിന് അനുകൂലമായ ഘടകമാണ്. വി.ഡി. സതീശന് പുറമെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ചർച്ചകളിൽ സജീവമാണ്. തർക്കങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി കെ.സി. വേണുഗോപാലിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
എങ്കിലും, സംസ്ഥാനത്തുടനീളം ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിന് നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിൽ വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകാനാണ് കൂടുതൽ സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
dfgsg

